Tuesday, 24 September 2013

ഉണരുന്നു ഞാൻ: എൻ ദേഹത്തെ
ഗാഡനിദ്രയിൽ വിട്ടിടെ.
മുട്ടിനോക്കെ തുറന്നില്ല..
നരകവാതിൽ ..
മധ്യത്തിലായ്..ഭൂതകാലത്തിലേക്ക് .
ഒരു യാത്രാമൊഴി ചൊല്ലി., മടങ്ങാം

ഞാൻ എൻ ദേഹം വെടിഞൊരീ ഗേഹം,
പരിചിതമപരിചിതം മുഖങ്ങൾ!
സുഗന്ധം:പോയ കാലം അറിഞ്ഞില്ല
ഇന്നെൻ ജഡമെങ്കിലും, അറിഞ്ഞിടട്ടെ!
തെക്കിനിയിലെ ഈ ഒറ്റത്തിരി.!
നിനക്കാവില്ല എൻ പൊയ്പ്പോയകാല-
ത്തിനൊളി പകരാൻ..എന്നാകിലും
എരിഞ്ഞിടൂ..എൻ ജന്മത്തിൻ പ്രതീകമായ്.

ഓമനിച്ചിരുന്നമ്മ ,എന്നെ,ഇന്നിതാ
ചുടു കണ്ണീരിനാൽ എന്റെ ഓർമകളെ !
അമ്മയല്ലേ..നെഞ്ചിൻ തുടിപ്പായിരുന്നതല്ലേ .
കാണുന്നു ഞാൻ... ഇന്നാദ്യമായ്
ഈറനണിഞ്ഞിടും കണ്ണുകൾ !എൻ താതനിൽ..

വേരറ്റു വീണൊരീമരത്തിന്റെ തോഴരേ..
നിങ്ങളായിരുന്നേൻ വെള്ളവും,
വായുവും, മണ്ണും, വെളിച്ചവും.
യാത്രാമൊഴി..
വരും ജന്മമാം പഴയശൈലി
എനിക്കിഷ്ടമല്ലെന്നതറിവൂ..
മറന്നിടൂ ഈ തോഴിയെ..

വിസ്മരിച്ചോ ഞാൻ...?പൊട്ടിക്കരഞ്ഞിടാ-
നാവാതെ വിങ്ങിടുമാ ജീവനെ?
എന്റെ ദേഹം എരിഞ്ഞിടും അഗ്നിയിൽ,
എറിഞ്ഞിടൂ..നീയാ പട്ടുപുടവ!
വ്യർഥമാം നിൻ മോഹങ്ങളും..!

                                                                       -ഹരിത

Sunday, 22 September 2013

പുകക്കുഴലുകൾ  തുപ്പുന്ന  കത്തിയെരിഞ്ഞ  നോട്ടുകെട്ടുകളുടെ മണം, അത്  മൂടിവച്ച  നാസിക ! പ്രകൃതിയെ തേടിയലഞ്ഞ  ഏകാകിയായ  മനസ്സ്  മണ്ണിന്റെ മണം കണ്ടെത്തിയിരിക്കുന്നു .മൂടുപടങ്ങൾ അഴിച്ചുവയ്ക്കാതെ അത് ആസ്വദിക്കാനുള്ള വിചിത്ര വൈദഗ്ധ്യം സ്വായത്തമാക്കിയിരിക്കുന്നു.!!

Saturday, 14 September 2013

ഇന്നെൻ ജാലകം തുറന്നിട്ടൊരാ  പാതയിൽ
ചിരി തൂകുമാമുഖം ഞാൻ തിരഞ്ഞു
കരയാം മനസ്സിൻ അഗാധത്തിലെപ്പോഴോ    
നീയാം കുളിർക്കാറ്റലയടിച്ചു

ശ്യാമാംബരം വീണലിഞ്ഞൊരാ സാഗരം
എൻ നിസ്വനം വിസ്മരിച്ചിരികാം
ചിറകറ്റ മോഹങ്ങൾ അകലേക്ക്‌ മറയുമ്പോൾ
ഈ വഴിത്താരയിൽ ഞാൻ തനിച്ചായ്

നീയെന്ന സത്യം നിലച്ചുവേന്നെപ്പോഴോ
ഇരുളാർന്നോരീ  മനം ഓർത്തുപോയി
നിൻ സാന്നിധ്യമന്നെനിക്കെന്തായിരുന്നെന്നു
നിന്നസാന്നിധ്യത്തിൽ ഞാൻ ഓർത്തുപോയി

അകലുന്ന മേഘങ്ങൾ മൊഴിയുന്ന വാക്കുകൾ
എൻ കണ്ണുനീർതുള്ളിയിൽ  പ്രതിഫലിപ്പൂ
ഞാൻ എന്നുമൊഴുകിടും നദിയായിടുന്നു
നിന്നെ തിരഞ്ഞു ഞാൻ സഞ്ചരിപ്പൂ

എൻ ബാല്യത്തിൽ നീ എൻറെ തോഴനായ്‌
വസന്തമാം കൗമാരത്തിലെൻ ശലഭമായ്
ശിശിരമാമീ യൌവനത്തിന്റെ തീരത്ത്
നീ സത്യം തിരഞ്ഞിടുന്നു

ചെമ്പനീർ പൂവിനു ശലഭമെന്താകുന്നു 
ഒഴുകുന്നോരരുവിക്കു കുളിർകാറ്റതെന്താണ്  
മൂകമാമീ വഴിത്താരയിൽ നിന്ന് ഞാൻ
എന്നിലെ നിന്നെ തിരിച്ചറിഞ്ഞു

മരണം! നിനക്ക് നിൻ സ്വപ്നങ്ങളേകിയോ?
നിൻ മനസ്സിന്റെ ചാപല്യമേകിയോ?
മഴവില്ലുടഞ്ഞ പോൽ ചിതറി വീണിടും
 എൻറെ സ്വപ്നം നീ അറിഞ്ഞിരുന്നോ ?

പ്രിയനേ.. നിൻ സാന്നിധ്യമെന്തായിരുന്നെന്നു
നിന്നസാന്നിധ്യത്തിൽ ഞാൻ ഓർത്തുപോയി
ഈ ചില്ലുജാലകവാതിൽക്കലിന്നും  വ്യഥാ
ഞാൻ നിനക്കായ്‌ കാത്തിരിപ്പൂ

Tuesday, 10 September 2013

അത്തം നാളിൽ, അതിരാവിലെ കുന്നിന്ചെരിവുകളിൽ പൂപറിക്കാൻ മത്സരിചോടിയ കുട്ടിക്കാലം.സ്കൂൾ വിട്ടുമടങ്ങവേ പാടവരമ്പത്തെ മുക്കുറ്റിയുടെയും കാക്കപ്പൂവിന്റെയും പുഞ്ചിരികൂടി കയ്യിലൊതുക്കിയിരുന്നു. മഴയിലും വെയിലിലും കുട്ടിക്കൂട്ടാതെ വരവേല്ക്കാൻ ഒരുങ്ങിനിന്ന ഒരു നാടിന്റെ,ആ മണ്ണിന്റെ മണം അറിഞ്ഞ പൂക്കൾ.!...അച്ഛൻ പറഞ്ഞ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ,എനിക്ക് വെറും സങ്കൽപ്പങ്ങൾ മാത്രം .ഞെട്ടറ്റ ശേഷവും ദിവസങ്ങള് യാത്ര ചെയ്തു നനഞ്ഞും വാടിയും പ്ലാസ്റ്റിക്‌ കവറിൽ എത്തുന്ന ഒരുപിടി പൂക്കൾ.ജീവനറ്റ വെറും വർണങ്ങൾ!.ഉറക്കച്ചടവോടെ ഫ്രിഡ്ജ്‌ ഇൽ വച്ച ആ പൂക്കളെടുത്ത് ടയിൽ പാകിയ ഉമ്മറത്ത്‌,പ്രിന്റൌട്ട് ഡിസൈനുകൾ നോക്കി വിതറി.ചാണകം മെഴുകിയ തറയും കാക്കപ്പൂവും വെറും സങ്കൽപ്പങ്ങൾ.!കാക്കപ്പൂവ്-കാക്കയെപോലെ കറുത്ത പൂവെന്ന അതിവിചിത്ര സങ്കൽപം!! ഈ അടുത്ത് വഴിവക്കിൽ അര്ക്കെന്നില്ലാതെ കാത്തുനില്ക്കുന്ന ആ "നീല" പൂവിനെ ഞാൻ കണ്ടു,കാക്കപ്പൂവിനെ.
ഓര്മവച്ചനാൾ മുതൽ തുടരുന്ന പതിവ് ചമയങ്ങൾ ഒരർത്ഥത്തിൽ മടുത്തു കഴിഞ്ഞിരിക്കുന്നു.

ചിലംബൊലി

 മഴയിൽ നിൻ സ്വരം കാതോർത്തിരിക്കവേ
നിൻ നിശ്വാസമൊരു കാറ്റായെന്നെ പുൽകീ
നരുമന്നിൽ വീണൊരാ ചിലംബൊലി നാദമെൻ
ചിലങ്കക്ക് പുതുജീവൻ പകുത്തു നല്കീ

നനവൂരുമോര്മയിൽ എന്മനം തെങ്ങുമ്പോൾ
ഘനശ്യാമ മേഘങ്ങൾ വിതുമ്പി മെല്ലേ
നിൻ നരുപുഞ്ചിരി കുളിര്മാഴയാനെ-
നിക്കെപ്പോഴോ നിൻ സ്നേഹം തണലായി

നിനവിൽ ഞാൻ ഹിമകനമായിരുന്നെങ്കിലും
കനിവേരുമിലയായ് നീ തഴുകീ
കല്പടവിൻഗൽ നിൻ കാലൊച്ച കേൾക്കവേ
കൽവിലക്കൊളിയായ്  ഞാൻ  തെളിഞ്ഞു

പുതുമഴപ്പുലരിയിൽ നാലംബല മുറ്റം
എനിക്കായ് നിനക്കായ്‌ കാതുനില്കെ
ആലില തഴുകുന്ന ജലകനമെന്നിനിനെ-
ന്നോടെന്തോ കളിപറഞ്ഞു ....

മഴയിൽ നിൻ സ്വരം കാതോർത്തിരിക്കവേ
നിൻ നിശ്വാസമൊരു കാറ്റായെന്നെ  പുൽകീ
                                                                                    -- ഹരിത